ഇളമണ്ണൂർ: കൊറോണ വൈറസ് അനിയന്ത്രിതമായി വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും എടുത്തിട്ടുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി മാർച്ച് 31 വരെ ക്ഷേത്രത്തിൽ ഭക്തജനങ്ങൾ പ്രവേശിക്കുന്നത് വിലക്കി. പൂജകൾ പതിവുപോലെ നടക്കുന്നതാണ്. സമയക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തുന്നുണ്ട്. രാവിലെ സാധാരണഗതിയിൽ തുറക്കുന്ന ക്ഷേത്രം എട്ടുമണിക്ക് അടയ്ക്കുന്നതും,വൈകിട്ട് അഞ്ചരയ്ക്ക് തുറക്കുന്ന ക്ഷേത്രം ഏഴരയ്ക്ക് അടക്കുന്നതുമാണെന്ന് സെക്രട്ടറി അറിയിച്ചു.