പത്തനംതിട്ട : കൊറോണ വൈറസ് വ്യാപനം മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ വില്ലേജ് ഓഫീസ് വഴി ലഭ്യമാകുന്ന സേവനങ്ങൾക്കായി പൊതുജനങ്ങൾ ഓൺലൈൻ സംവിധാനങ്ങൾ പരമാവധി ഉപയോഗിക്കാൻ ജില്ലാ കളക്ടർ പി.ബി.നൂഹ് നിർദേശിച്ചു. ഒഴിച്ചുകൂടാൻ പറ്റാത്ത സാഹചര്യങ്ങളിലല്ലാതെ വില്ലേജ് ഓഫീസുകളിൽ പൊതുജനങ്ങൾ നേരിട്ട് എത്തുന്നത് ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ പി.ബി.നൂഹ് നിർദേശിച്ചു.