പത്തനംതിട്ട : ജില്ലയിലെ വ്യാപാരി വ്യവസായികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് നടത്തി. വ്യാപാരികൾ ആവശ്യവസ്തുക്കൾ പൊതുജനങ്ങളിൽ എത്തിക്കുന്നതിനായി ഓൺലൈൻ മാർക്കറ്റിങ്ങും ഹോം ഡെലിവറിയും പ്രോത്സാഹിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴി അവശ്യ സാധനങ്ങൾക്ക് ഓ‌ർഡർ ചെയ്യാം. അവശ്യ വസ്തുക്കളുടെ ലഭ്യത അതത് ജില്ലകളിൽ ഉറപ്പാക്കണം. വ്യാപാരി വ്യവസായികളുടെ എല്ലാ സഹായവും സഹകരണവും പിന്തുണയും ഉണ്ടാകണമെന്ന് മുഖ്യന്ത്രി അഭ്യർത്ഥിച്ചു.