ഇലവുംതിട്ട: നിരോധനാജ്ഞ ലംഘിച്ച് ജനം പലയിടത്തും കൂടുന്നത് ആശങ്കയാകുന്നു. പൊതുചന്ത നിറുത്തിവച്ച ഇലവുംതിട്ടയിൽ ഇന്നലെ കടകളിൽ വൻതിരക്കാണ് ഉണ്ടായത്. 144 പ്രഖ്യാപിച്ചുളള വാർത്തകൾ വന്നിട്ടും ജംഗ്ഷനിലും മറ്റും ആൾക്കാർ കൂട്ടംകൂടുന്ന അവസ്ഥയാണുള്ളത്.