പന്തളം:കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കുരമ്പാല പുത്തൻകാവിൽ ക്ഷേത്രത്തിൽ ദർശന സൗകര്യം മാർച്ച് 31 വരെ വിലക്കാൻ ക്ഷേത്രഭരണസമതി തീരുമാനിച്ചു. ബുക്ക് ചെയ്ത വഴിപാടുകൾ പിന്നീട് മുൻഗണനാക്രമത്തിൽ നടത്തും. ക്ഷേത്രത്തിൽ ബുക്ക് ചെയ്തിരുന്ന വിവാഹങ്ങൾക്കും വിലക്ക് ബാധകമാണ്. നിത്യപൂജകൾക്ക് മുടക്കമില്ല