പന്തളം: പന്തളം നഗരസഭയുടെയും ജില്ലയുടെയും അതിർത്തിയായ ഐരാണിക്കുടിയിൽ ജില്ലാകളക്ടറുടെ നിർദ്ദേശപ്രകാരംആലപ്പുഴ ജില്ലയിൽ നിന്ന് കടന്നു വരുന്ന വാഹനങ്ങൾ സന്നദ്ധ പ്രവർത്തകർ,പൊലീസ് ഹെൽത്ത് ഡിപ്പാർട്ട്മെന്റ് വാർഡു കൗൺസിലർ കെ.ആർ വിജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രതിരോധ ബോതവത്ക്കരണ പരിപാടി സംഘടിപ്പിച്ചു.കൈകാലുകൾ കഴുകാനാവശ്യമായ വാഷ് ബെയ്സനും പൈപ്പും സോപ്പും ഇവിടെ ഒരുക്കിയിട്ടുണ്ട്. രോഗവ്യാപനം നടത്തേണ്ട മുൻകരുതൽ നടപടികൾ ആലോചിക്കാൻ വാർഡു സാനിട്ടേഷൻ സമിതി മൂന്നാം തവണയും വിളിച്ചു ചേർത്ത് വേണ്ട നിർദ്ദേശങ്ങൾ നല്കിയതായും കൗൺസിലർ കെ.ആർ വിജയകുമാർ എച്ച്.ഐ മനോജ് എന്നിവർ പറഞ്ഞു.