25-sob-joseph-v-geqorge
ജോസഫ് വി. ജോർജ്

മല്ലശ്ശേരി : മരുതത്ത് വെളിച്ചപ്പാട്ടുമണ്ണിൽ പരേതരായ വി.ഇ. ജോർജിന്റെയും ഏലിയാമ്മ ജോർജിന്റെയും മകനായ ജോസഫ് വി.ജോർജ് ( ജോസ് മരുതത്ത് 63- ജോസ് മരുതത്ത് ആൻഡ് കമ്പനി ചാർട്ടേർഡ് അക്കൗണ്ട്സ്, മാനേജിങ് പാർട്ണർ) നിര്യാതനായി. സിഎസ്‌ഐ മദ്ധ്യകേരള മഹായിടവക എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം,ഫിനാൻസ് ബോർഡ് സബ് കമ്മിറ്റിയംഗം, വൈഎംസിഎ പ്രസിഡന്റ്, വൈസ്‌മെൻസ് ക്ലബ് പ്രസിഡന്റ്, ഡിസ്ട്രിക്ട് സർവീസ് ഡയറക്ടർ, ഡിസ്ട്രിക്ട് ഗവർണർ, റീജിയണൽ സർവീസ് ഡയറക്ടർ, ലെഫ്റ്റനന്റ് റീജയണൽ ഡയറക്ടർ, റീജയണൽ ഡയറക്ടർ ഓഫ് സൗത്ത് വെസ്റ്റ് ഇന്ത്യാ റീജയൻ ആൻഡ് ഇന്ത്യ ഏരിയ സർവീസ് ഡയറക്ടർ, ഗിഡിയോൻ ഇന്റർനാഷണൽ സ്റ്റേറ്റ് ട്രഷറർ, വിളവിനാൽ കുടുംബയോഗം ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി മുതലായ സ്ഥാനങ്ങൾ വഹിച്ചി ട്ടുണ്ട്.
ഭാര്യ: മണക്കാല വടക്കേതലക്കൽ ലീല ജോസഫ് ( റിട്ട. പ്രിൻസിപ്പൽ, സിഎംഎസ് ഹയർ സെക്കൻഡറി സ്‌കൂൾ, കുഴിക്കാല) മക്കൾ: ആൻ ജോസഫ് (ചാർട്ടേർഡ് അക്കൗണ്ടന്റ് ), അനീറ്റാ ജോസഫ് ( സിഎ വിദ്യാർഥിനി). സംസ്‌കാരം 27ന് മൂന്നിന് മല്ലശേരി ഹോളി ട്രിനിറ്റി സിഎസ്‌ഐ പള്ളിയിൽ