പന്തളം:ജില്ലാ കളക്ടർ പി.ബി.നൂഹ് സബ് കളക്ടർ വിനയ് ഗോയൽ എന്നിവർ ഇന്നലെ ഉച്ചയോടെ പന്തളത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി. പൊലീസ് റൂട്ട് മാർച്ച് നടത്തി. കടയ്ക്കാട് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റൂട്ട് മാർച്ച് നഗരം ചുറ്റി സമാപിച്ചു. ജില്ലാ പൊലീസ് ചീഫ് കെ.ജി. സൈമൺ പൊലീസിന് ജാഗ്രതാ നിർദ്ദേശം നൽകി.' അടൂർഡി.വൈ.എസ്.പി. ജവഹർ ജനാർഡ്, സി.ഐമാരായ ഇ.ഡി.ബിജു, യു.ബിജു.എസ്.ജയകുമാർ, എസ്.ശ്രീകുമാർ എന്നിവർ റൂട്ടുമാർച്ചിന് നേതൃത്വം നൽകി.