ചെങ്ങന്നൂർ: കൊറോണ നിയന്ത്രണങ്ങളുടെ ഭാഗമായി ഈ മാസം 31 വരെ പണം സ്വീകരിക്കുന്നതും മീറ്റർ റീഡിംഗും നിറുത്തിവയ്ക്കാൻ കെ.എസ്.ഇ.ബി തീരുമാനിച്ചു. ഓൺലൈൻ സേവനങ്ങളും ഫോൺ സൗകര്യങ്ങളും പ്രയോജനപ്പെടുത്തണം. പരാതികൾ സെക്ഷനിലെ ഫോൺ നമ്പറിലോ ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന 1912 എന്ന കേന്ദ്രീകൃത നമ്പറിലോ അറി യിക്കാം .