അടൂർ : അടൂരിൽ കൊറോണ സംശയത്തെ തുടർന്ന് നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 1270 ആയി. തിങ്കളാഴ്ച 1122 ആയിരുന്നു. അടൂർ ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡ് പൂർണ്ണ സജ്ജമാക്കണമെന്ന് ഡി. എം. ഒ നിർദ്ദേശം നൽകിയിട്ടുണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രി കഴിഞ്ഞാൽ കോഴഞ്ചേരി ജില്ലാ ആശുപത്രിയാണ് നിലവിൽ സജ്ജമാക്കിയിട്ടിരിക്കുന്നത്. ഇവിടം നിറഞ്ഞാൽ അടൂർ ജനറൽ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കും. അടൂർ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. സുഭഗനെ ജില്ലാതല മോണിട്ടറിംഗ് സമിതിയിലേക്ക് താത്കാലികമായി മാറ്റി. ആർ. എം. ഒ യുടെ ചുമതലയുണ്ടായിരുന്ന ഡോ. പ്രശാന്തിന് സൂപ്രണ്ടിന്റെ താൽക്കാലിക ചുമതല നൽകി.

അടൂരിൽ നിരീക്ഷണത്തിൽ കഴിയുന്നവർ : ബ്രായ്ക്കറ്റിൽ ഇന്നലെത്തെ എണ്ണം. അടൂർ നഗരസഭ : 282 (189), പന്തളം നഗരസഭ : 190 (190), തുമ്പമൺ പഞ്ചായത്ത് : 102 (98), കൊടുമൺ : 103 (62), ഏഴംകുളം : 80 (89), ഏറത്ത് : 50 (54), കടമ്പനാട് : 165 (155), പള്ളിക്കൽ : 237 (231), പന്തളം തെക്കേക്കര 52 (54)