പത്തനംതിട്ട: ജനറൽ ആശുപത്രിയിൽ കൊറോണ രോഗത്തിന് ചികിത്സ തേടിയ പത്തനംതിട്ട സ്വദേശിയുമായ നേരിട്ട് സമ്പർക്കം പുലർത്തിയ 10പേരെയും നേരിട്ടല്ലാതെ സമ്പർക്കം പുലർത്തിയ 23പേരെയും കണ്ടെത്തി. ഇവർ ആശുപത്രികളിലും വീടുകളിലും നിരീക്ഷണത്തിലാണ്. ഇന്നലെ പുതിയ പോസിറ്റീവ് കേസുകളില്ല.
ഇന്നലെ പുതിയതായി ഏഴുപേർ ആശുപത്രികളിൽ നിരീക്ഷണത്തിലായി. ആകെ 20പേരാണ് ആശുപത്രികളിലുളളത്. ഇന്നലെ രണ്ട് പേരെ ഡിസ്ചാർജ് ചെയ്തു. ഇതുവരെ 63പേർ ഡിസ്ചാർജായിട്ടുണ്ട്.
ജില്ലയിൽ ഇതുവരെ പരിശോധിച്ച 10സാമ്പിളുകൾ പൊസിറ്റീവും 162 എണ.്ണ.ം നെഗറ്റീവുമാണ.്. 82 പരിശോധന ഫലങ്ങൾ ലഭിക്കാനുണ്ട്.
ആശുപത്രികളിൽ ഉളളവർ- പത്തനംതിട്ട ജനറൽആശുപത്രി 9, കോഴഞ്ചേരി ജില്ലാ ആശുപത്രി 7, അടൂർ ജനറൽ ആശുപത്രി 1, തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് 3