പത്തനംതിട്ട: ജില്ലയിൽ മാർച്ച് 23ന് കൊറോ സ്ഥിരീകരിച്ച യുവാവ് സഞ്ചരിച്ചത് ഖത്തർ എയർവേയ്‌സിന്റെ ക്യു.ആർ 506 വിമാനത്തിലാണ്. 30 സി സീറ്റിലാണ് യുവാവ് ഇരുന്നത്. ഇയാളുടെ മുന്നിലും പിന്നിലും ഇരുന്നത് മലയാളി കുടുംബങ്ങളായിരുന്നു. 20 പുലർച്ചെ രണ്ടിനാണു യുവാവ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. വിമാനത്തിൽ യാത്ര ചെയ്തവർ ബന്ധപ്പെടണം. ഫോൺ: 9188297118, 9188294118.