പന്തളം : അടിയന്തര സാഹചര്യം വന്നാൽ കൊറോണയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ പാർപ്പിക്കാനായി 150 മുറികൾ എല്ലാ സൗകര്യത്തിലും സജ്ജമാക്കിയെന്ന് ചിറ്റയം ഗോപകുമാർ എം. എൽ.എ പറഞ്ഞു. അടൂർ എസ്.എൻ.ഐ.ടി.യിലെ ഹോസ്റ്റലുകളിൽ 100 പേരെയും പന്തൽ ബൈബിൾ കോളേജിൽ 50 പേരെയും ഉടൻ നിരീക്ഷണത്തിൽ പാർപ്പിക്കാൻ കഴിയും. കൂടാതെ മഞ്ഞക്കാലയിൽ മൂന്ന് ഹോസ്റ്റലുകളും അടൂർ സെന്റ് സിറിൾസ് കോളേജിലെ ഹോസ്റ്റലും ബി.എഡ് സെന്റെറിലെ മുറികളും എടുത്തിട്ടുണ്ടെന്ന് ചിറ്റയം ഗോപകുമാർ എം.എൽ അറിയിച്ചു.