അടൂർ: ആരോഗ്യ ശുചിത്വത്തിനും മാലിന്യ സംസ്കരണത്തിനും മുൻതൂക്കം നൽകി അടൂർ നഗരസഭ 2020-21 വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു.59.80 കോടി രൂപ വരവും 55.50 കോടി രൂപചെലവും 4.30കോടി രൂപ മിച്ചവുമുള്ള ബഡ്ജറ്റാണ് നഗരസഭ വൈസ് ചെയർമാൻ ജി.പ്രസാദ് അവതരിപ്പിച്ചത്.നഗരസഭ അദ്ധ്യക്ഷ സിന്ധു തുളസീധരക്കുറുപ്പ്‌ അദ്ധ്യക്ഷയായി.സെക്രട്ടറി ആർ.കെ ദീപേഷ് പ്രസംഗിച്ചു.ഈ വർഷം തുടക്കം കുറിക്കുന്ന നഗരസഭ ഓഫീസ് കം ഷോപ്പിംഗ് കോംപ്ളക്സിന്റെ നിർമ്മാണ പ്രവർത്തനത്തിനായി നഗരസഭാ വിഹിതമായി 2.50 കോടി ഉൾപ്പെടെ 15കോടി രൂപ വകയിരുത്തിയിട്ടുണ്ട്.നഗരസഭാ സ്റ്റേഡിയ തുടർ നിർമ്മാണത്തിന് 75 ലക്ഷവും ആരോഗ്യ ശുചിത്വത്തിനും മാലിന്യ സംസ്കരണത്തിനുമായി രണ്ടു കോടി 50 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.കൂടാതെ കോളനി നവീകരണം,സാമൂഹ്യക്ഷേമം,പറക്കോട് ചന്ത നവീകരണം എന്നിവയ്ക്കും തുക നീക്കി വെച്ചു.നഗര പ്രദേശത്തെ 18-നും 40-നും ഇടയിലുള്ള സ്ത്രീകൾക്കായി ഷീ ഒട്ടോ പദ്ധതി നടപ്പാക്കുന്നതിനായി 10 ലക്ഷം,നഗരസഭ സ്റ്റേഡിയത്തിന്റെ തുടർ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 75 ലക്ഷം രൂപ,ആയൂർവേദ ആശുപത്രി നിർമ്മാണത്തിന് 10 ലക്ഷം,ഹോമിയോ ആശുപത്രി നിർമ്മാണത്തിന് 10 ലക്ഷം,നഗരസഭയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റ് സംഘടിപ്പിക്കും.പ്രളയം പ്രകൃതി ദുരന്തം എന്നിവ നേരിടുന്നതിനായി 28 വാർഡിലും ദുരന്തനിവാരണ ക്ലബ് രൂപീകരിക്കും.വിശപ്പുരഹിത നഗര പദ്ധതിക്കായി നഗരസഭയിൽ കുടുംബശ്രീയുമായും സഹകരിച്ച് ഹോട്ടൽ തുടങ്ങുന്നതിന് 10 ലക്ഷം,പാമ്പേറ്റുകുളം സാംസ്ക്കാരിക നിലയത്തിന്റെ മൂന്നാം ഘട്ടത്തിന് 50 ലക്ഷം,അറവുശാല നിർമ്മാണത്തിന് 20 ലക്ഷം,കരമലക്കോട് ആധുനിക രീതിയിലുള്ള ശ്മശാനം നിർമ്മിക്കുന്നതിന് 75 ലക്ഷം,അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിന് മൊബൈൽ ശ്മശാനത്തിന് 15 ലക്ഷം,ടൗൺ ഹാൾ നിർമ്മാണത്തിന് 70 ലക്ഷം രൂപ,ഗവ.ജനറൽ ആശുപത്രിയിൽ ഡയാലിസിസ് മെഷീനുകൾ സ്ഥാപിക്കുന്നതിനായി 10 ലക്ഷം, നഗരജ്വാലാ പദ്ധതിക്ക് 50 ലക്ഷം, പുതിയകാവിൽ ചിറയിൽ മിനി പാർക്ക് നിർമ്മിക്കാൻ 30 ലക്ഷം,അങ്കണവാടികളുടെ നവീകരണത്തിന് 15 ലക്ഷം, അങ്കണവാടിക്ക് വസ്തു വാങ്ങുന്നതിന് 30 ലക്ഷം,കൃഷിഭവന്റെ നവീകരണത്തിന് 10 ലക്ഷം,ഭവനപദ്ധതികൾക്ക് 4കോടി, മൃഗസംരക്ഷണത്തിന് 37ലക്ഷം,മൃശാശുപത്രിയുടെ നവീകരണത്തിനായി 20 ലക്ഷം,വാർഡുകളിലെ പൊതുമരാമത്ത് പ്രവർത്തനങ്ങൾക്ക് വാർഡൊന്നിന് 17 ലക്ഷ രൂപവച്ച് 4.76 കോടി രൂപയും വകയിരുത്തിയ.