mahesh

മണ്ണടി :കല്ലടയാറ്റിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. മണ്ണടി ലളിതാഭവനിൽ എൻ. മുരുകന്റെയും ലളിതാഭായിയുടെയും മകൻ മഹേഷ് (30) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടരയോടെ മണ്ണടി കാമ്പിത്താൻ കടവിലായിരുന്നു സംഭവം. കേരളകൗമുദി മണ്ണടി ഏജന്റ് രംഗനാഥൻ പിള്ളയുടെ പത്ര വിതരണക്കാരനാണ്. പത്രവിതരണത്തിന് പോയ ശേഷം ഏനാത്തെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജോലിക്ക് പോകാനായി കുളിക്കുകയായിരുന്നു. ഇതിനിടെ മഹേഷ് വെള്ളത്തിൽ വീഴുന്നത് കുളക്ക ടമഠത്തിൽ കടവിൽ നിന്നവർ കണ്ടു. ഇവർ ബഹളം കൂട്ടിയതിനെ തുടർന്നാണ് ആളുകൾ ഒാടിക്കൂടി. വിവരം അറിഞ്ഞ് ഏനാത്ത് പൊലീസുമെത്തി. കരയ്ക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മഹേഷിന് സന്നിപാതജ്വരം ഉള്ളതായും കുളിച്ചുകൊണ്ടുനിൽക്കേ ഇത് വന്നതാകാമെന്നുമാണ് നിഗമനം. ഭാര്യ : ശ്രീമോൾ. മകൾ : മിത്രാമഹേഷ്