കലഞ്ഞൂർ : കൊറോണ വൈറസ് ബാധയുടെ പ്രതിരോധ നടപടികളുടെ പശ്ചാത്തലത്തിൽ കേന്ദ്രസംസ്ഥാന സർക്കാരുകളുടെ നിർദ്ദേശപ്രകാരം ക്ഷേത്രത്തിലേക്കുള്ള ഭക്തജനങ്ങളുടെ പ്രവേശനം 31 വരെ കർശനമായി നിരോധിച്ചിരിക്കുന്നു. ഭക്തജനങ്ങൾ സ്വയം നിയന്ത്രണം ഏർപ്പെടുത്തി സഹകരിക്കണമെന്ന് മഹാദേവർ ദേവസ്വം ട്രസ്റ്റ് മാനേജർ അറിയിച്ചു.