ചെങ്ങന്നൂർ: ഡി.വൈ.എസ്.പി ഓഫീസിന്റെ പരിധിയിലുള്ള എട്ട് പൊലീസ് സ്റ്റേഷനുകളിലെയും എ.ആർ.കാമ്പിലെ പൊലീസും സംയുക്തമായി റൂട്ട് മാർച്ച് നടത്തി. എം.സി റോഡിൽ ഗവ.ഐ.ടി.ഐയിൽ നിന്നാരംഭിച്ച മാർച്ചിൽ നൂറിലധികം അംഗങ്ങൾ പങ്കെടുത്തു.നഗരം ചുറ്റി വെള്ളാവൂർ കവലയിൽ സമാപിച്ചു.കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാനായി കേന്ദ്രസംസ്ഥാന സർക്കാരുകളുടെ നിർദ്ദേശങ്ങൾ കർശനമായി ജനങ്ങൾ അനുസരിക്കണം. കഴിവതും പുറത്തിറങ്ങാതിരിക്കുവാൻ തയാറാകണം.അത്യാവശ്യ കാര്യങ്ങൾക്കു പോകുന്നവർ പൊലീസ് നിർദ്ദേശിച്ചിട്ടുള്ള സത്യവാങ് മൂലം കൈയിൽ കരുതുകയും പൊലീസ് ആവശ്യപ്പെട്ടാൽ അതിനു അനുസരണമായ രേഖകൾ തെളിവായി നൽകണം.ആവശ്യമില്ലാത്ത സാഹചര്യത്തിൽ കറങ്ങുന്നവരെ കണ്ടാൽ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്ത് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്യുമെന്നും ഡി.വൈ.എസ്.പി.അനീഷ്.വി.കോര പറഞ്ഞു.