കടമ്പനാട് : ഏനാത്ത് ലോക്ക്ഡൗൺ വിലക്ക് ലംഘിച്ച് യാത്ര നടത്തിയതിനും അനധികൃതമായി കടകൾ തുറന്ന് പ്രവർത്തിച്ചതിനും നിരവധി പേർക്കെതിരെ പൊലീസ് കേസെടുത്തു. മണ്ണടിയിൽ തുറന്ന് പ്രവർത്തിച്ച രണ്ട് കട ഉടമകൾക്കെതിരെയും കേസെടുത്തു. അത്യാവശ്യകാര്യത്തിന് അല്ലാതെ നിരത്തിൽ ഇറങ്ങിയതിനും, ഒന്നിൽ കൂടുതൽ യാത്രക്കാരെ കയറ്റിയതിനും അതുവഴി ആരോഗ്യസുരക്ഷയ്ക്ക് ഭംഗം വരുത്തിയതിനും വാഹനങ്ങൾ ഉടമകൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. പലചരക്ക് കടകൾ, മെഡിക്കൽ സ്റ്റോറുകൾ എന്നീ അവശ്യ സർവീസ് അല്ലാതെയുള്ള മറ്റുകടകൾ തുറന്നു പ്രവർത്തിച്ചതിനാണ് കേസെടുത്തത്. ഏറ്റവും കൂടുതൽ വിലക്ക് മറികടന്ന് യാത്രചെയ്തത് ആട്ടോറിക്ഷകളാണെ ന്ന് എസ്. ഐ. വിപിൻപറഞ്ഞു. പലചരക്ക് കടകൾ പാസ് എടുത്ത ശേഷം മാത്രമേ പ്രവർത്തിക്കാവു