ഇലവുംതിട്ട:ആഹാരം കഴിക്കാൻ വകയില്ലാതെ ദുരിതത്തിൽ കഴിഞ്ഞ ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു.അയത്തിൽ പഞ്ചവടി വിൽഡിംഗിലെ ലേബർ കാമ്പിലാണ് പൊതുപ്രവർത്തകർ ശേഖരിച്ച ഭക്ഷ്യസധനങ്ങൾ ജനമൈത്രി പൊലീസ് എത്തി തൊഴിലാളികൾക്ക് കൈമാറിയത്.മുപ്പതോളം വരുന്ന തൊഴിലാളികൾക്ക് നൂറ് കിലോ അരിയും മറ്റ് വിഭവങ്ങളുമാണ് നൽകിയത്‌ലേബർ കാമ്പിലെരണ്ട് പേരെ പുറത്തേക്ക് വിളിച്ചാണ് ഇലവുംതിട്ട എസ്.ഐ ടി.പി.ശശികുമാർ സധനങ്ങളും ശുചീകരണ വസ്തുക്കൾ വാങ്ങാനുളള പണവും കൈമാറിയത്. ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർമാരായ എസ്.അൻവർഷാ,പ്രശാന്ത്.ആർ,സാമൂഹിക പ്രവർത്തകരായ കെ.പി.പ്രഭാഷ് ചന്ദ്രൻ.അനിൽ ഇലവുംതിട്ട എന്നിവരും പങ്കെടുത്തു.