കോന്നി: എലിയറയ്ക്കൽ ജംഗ്ഷനിൽ വാഹന പരിശോധനക്കിടയിൽ കൂടുതൽ ആളുകളെ കയറ്റിവന്ന ഓട്ടോറിക്ഷകളിൽ നിന്ന് പൊലീസ് ആളുകളെ ഇറക്കി വീടുകളിലേക്ക് പറഞ്ഞുവിട്ടു. റോഡിൽ അലഞ്ഞു തിരുഞ്ഞു നടന്ന 6 പേർക്കെതിരെ മലയാലപ്പുഴ പൊലീസ് കേസെടുത്തു. ആവശ്യമില്ലാതെ വാഹനത്തിൽ സഞ്ചരിച്ച ഒരാൾക്കെതിരെ തണ്ണിത്തോട് പൊലീസ് കേസെടുത്തു. കൂടലിൽ അനാവശ്യമായി കൂട്ടം കൂടി നിന്നവരെ പൊലീസ് വീടുകളിലേക്ക് പറഞ്ഞയച്ചു.