പന്തളം: അടൂർ ഫയർഫോഴ്സ് യൂണിറ്റ് പന്തളം നഗരസഭ, പൊലീസ് സ്റ്റേഷൻ, പരിസര പ്രദേശം, നടപ്പാതകൾ എന്നിവിടങ്ങൾ അണുവിമുക്തമാക്കി. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ നടന്ന പ്രവർത്തനങ്ങൾക്ക് നഗരസഭാ വൈസ് ചെയർമാൻ ആർ.ജയൻ, നഗരസഭാ സെക്രട്ടറി ജി.ബിനു ജി, എച്ച്.ഐ.അനിൽകുമാർ, ജെ.എച്ച്.ഐ.കൃഷ്ണകുമാർ ,കൗൺസിലർ പന്തളം മഹേഷ് എന്നിവർ നേതൃത്വം നൽകി