പന്തളം:പരിശോധന കർശനമാക്കി.ഇന്നലെ പന്തളത്തെ വിവിധ മേഖലകളിൽ പൊലീസ്,ആരോഗ്യ,റവന്യൂ വകുപ്പ് അധികൃതർ സംയുക്ത,പരിശോധന നടത്തി.എം.സി.റോഡിലും ജില്ലാ അതിർത്തിയായ പന്തളം മാവേലിക്കര റോഡിൽ ഐരാണിക്കുടിയിലും,എം.സി.റോഡിൽ കുളനട മാന്തുകയിലും,വാഹനങ്ങളിൽ വരുന്നവരെ പരിശോധന നടത്തിയാണ് കടത്തിവിട്ടത്.എം.സി റോഡിൽ വാഹനങ്ങളിലും മറ്റും യാത്ര ചെയ്യുന്നവരെ പരിശോധിക്കുകയും മതിയായ രോഖകളും,കാരണങ്ങളും ഇല്ലാത്തവരെ മടക്കി അയക്കുകയും ചെയ്തു.അവശ്യസാധനങ്ങൾ വാങ്ങുന്നതിന് പലചരക്ക്,പച്ചക്കറി,മരുന്ന് കടകളിൽ ഇന്നലെ വലിയ തിരക്ക് അനുഭവപ്പെട്ടു.കടയ്ക്കാട് മാർക്കറ്റിൽ പുലർച്ചെ മത്സ്യങ്ങളുമായി വാഹനങ്ങൾ വരുകയും വാങ്ങാൻ ചില്ലറവില്പനക്കാർ എത്തുന്നുണ്ടെങ്കിലും പൊലീസിന്റെ കർശന നിർദേശമുള്ളതിനാൻ കൂട്ടം കൂടുന്നതും ലേലം വിളിയും ഒഴിവാക്കിയിട്ടുണ്ട്.തൊഴിലാളികളും സുരക്ഷ ക്രമീകരണങ്ങൾപാലിച്ചാണ് ജോലിക്ക് എത്തുന്നത്.