പന്തളം: നിരോധന ഉത്തരവുകളും, നിർദ്ദേശങ്ങളും ലംഘിച്ച് വൈകിട്ട് അഞ്ച് മണികഴിഞ്ഞും കടകൾ തുറന്ന് പ്രവർത്തിച്ചതിന് എം.കെ.എം.വെജിറ്റബിൾ കട, മഹാദേവ സ്റ്റോഴ്, അൽ അമീൻ സ്റ്റോഴ്സ്, എന്നീ കടയുടമകൾക്കെതിരെയും, ഇരുന്ന് കഴിക്കുന്നതിന് സൗകര്യം ഒരുക്കി നൽകിയതിന് പന്തളം സതി ഹോട്ടൽ ഉടമയ്ക്കെതിരെയും, മതിയായ കാരണങ്ങൾ ഇല്ലാതെ കാറിലും ബൈക്കിലും കറങ്ങി നടന്നതിന് മൂന്ന് യുവാക്കൾക്കെതിരെയും ഇന്നലെ പന്തളം പൊലീസ് കേസെടുത്തു. പന്തളം നഗരസഭയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്‌ക്ക് പ്രവർത്തനം ആരംഭിച്ചു.നഗരസഭാ ഹെൽത്ത് വിഭാഗത്തിന്റെ ഉൾപ്പെടെയുളള സേവനങ്ങൾ ഇവിടെ നിന്നും ലഭിക്കും.