പന്തളം:കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി പന്തളം കുടുംബാരോഗ്യകേന്ദ്രത്തിൽ നിന്നുമുള്ള അധികൃതർ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കാമ്പുകളിൽ എത്തി സ്‌ക്രീനിംഗ് നടത്തി. പനിയുമറ്റും കൂടുതലായി കണ്ടാൽ അവരെ ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റും. പന്തളം നഗരസഭാ പ്രദേശത്ത് 1200 തൊഴിലാളികൾ കാമ്പുകളിലുണ്ട്. ബാക്കിയുള്ളവർ മടങ്ങി പോയി. പന്തളത്ത് ഇരനൂറോളം ആളുകൾ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. അവരെ എല്ലാ ദിവസവും ആര്യോഗ്യവിഭാഗം അധികൃതർ സന്ദർശിക്കുന്നുണ്ട്. ഇവരിൽ ജീവിതശൈലി രോഗങ്ങൾ ഉള്ളവർക്ക് മരുന്നും ഭക്ഷണ സാധനങ്ങളും എത്തിക്കുന്നതിന് വാർഡ്തല സാനിട്ടേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലിസ്റ്റുകൾ തയാറാക്കി അർഹതപെട്ടവർക്ക് എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.