26-chengannnur-fireforce
ഫയർഫോഴ്സും ആർപിഎഫും , ആരോഗ്യയ വകുപ്പും റെയിൽവേ സ്റ്റേഷനും പരിസരവും മരുന്നുതളിച്ച് അണുവിമുക്തമാക്കുന്നു..

ചെങ്ങന്നൂർ: കൊറോണ സുരക്ഷാ പ്രവർത്തനങ്ങളുടെ ഭാഗമായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും, ആരോഗ്യ വകുപ്പും ചെങ്ങന്നൂർ ഫയർ ആന്റ് റിസ്‌ക്യു ടീമും സംയുക്തമായി റെയിൽവേ സ്റ്റേഷനും പരിസരവും
മരുന്ന് തളിച്ച് അണു നശീകരണം നടത്തി. റെയിൽവേ പ്ളാറ്റ്‌ഫോം, യാത്രാക്കാരുടെ വിശ്രമസ്ഥലങ്ങൾ, റിസർവേഷൻ കൗണ്ടറുകൾ, ടിക്കറ്റ് കൗണ്ടറുകൾ, ബാരിക്കേഡുകൾ, ഭിത്തി, കൈകൾ തൊടുവാൻ സാദ്ധ്യതയുള്ള മറ്റ് സ്ഥലങ്ങൾ, ,റെയിൽവേസ്റ്റേഷൻ പരിസരത്തെ പൊതുജനങ്ങളും, ഉദ്യോഗസ്ഥരും ഉപയോഗിക്കുന്ന സ്ഥലങ്ങൾ ,ഇരിപ്പിടങ്ങൾ, ടാപ്പുകൾ ,എന്നിവിടങ്ങളിൽ ഒക്കെയും മരുന്ന് സ്‌പ്രേ ചെയ്ത് അണുവിമുക്തമാക്കി. അസി : സ്റ്റേഷൻ ഓഫീസർ ശംഭു നമ്പൂതിരി,ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർമാരായ അനന്തകൃഷ്ണൻ,രതീഷ്, ടി. ജോസ് , ആർ.പി.എഫ് സി ഐ. ആർ രാജേഷ്, എസ് ഐ. പി.രാധാകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘം നേതൃത്വം നൽകി.