പത്തനംതിട്ട: താെഴിലാളികൾ ഇല്ലാത്തതിനെ തുടർന്ന് പത്തനംതിട്ടയിലെ ഹോട്ടലുകളിൽ നിന്ന് വീട്ടിൽ ഭക്ഷണം എത്തിക്കുന്ന ഹോം ഡെലിവറി ലഭ്യമല്ല. പ്രധാന ഹോട്ടലുകളിലെ തൊഴിലാളികളിൽ ഭൂരിഭാഗവും ഇതര സംസ്ഥാന തൊഴിലാളികളാണ്. ജില്ലയിൽ കൊറോണ സ്ഥിരീകരിച്ചതിനെതുടർന്ന് പശ്ചിമ ബംഗാൾ, ബിഹാർ, തമിഴ്നാട് സ്വദേശികളായ ഹോട്ടൽ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങി. പത്തനംതിട്ട, തിരുവല്ല, അടൂർ നഗരങ്ങളിലെ മിക്ക ഹോട്ടലുകളും അടഞ്ഞുകിടക്കുന്നു. തൊഴിലാളികൾ ഇല്ലാത്തതിനാൽ തുറന്ന് പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹി സക്കീർ ശാന്തി പറഞ്ഞു.