പത്തനംതിട്ട: ജില്ലയിൽ ഇന്നലെ രണ്ട് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം പന്ത്രണ്ടായി. അടൂർ, ആറൻമുള എരുമക്കാട് സ്വദേശികളായ രണ്ട് പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. അടൂർ സ്വദേശി ദുബായിൽ നിന്ന് 22നും ആറൻമുള സ്വദേശി ബ്രിട്ടണിൽ നിന്ന് 14നുമാണ് എത്തിയത്. വിമാനത്താവളത്തിൽ നടത്തിയ സ്ക്രീനിംഗിൽ ഇരുവർക്കും രോഗ ലക്ഷണങ്ങൾ കണ്ടിരുന്നില്ല. വീടുകളിൽ െഎസൊലേഷനിലായിരുന്ന ഇരുവരുടെയും സ്രവ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.

ആകെ 21 പേർ ജില്ലയിലെ വിവിധ ആശുപത്രികളിൽ െഎസൊലേഷനിലുണ്ട്. ഇന്നലെ ആരെയും ഡിസ്ചാർജ് ചെയ്തിട്ടില്ല. പുതിയ 49സാമ്പിളുകൾ ഇന്നലെ പരിശോധനയ്ക്കയച്ചു. ഇന്നലെ ലഭിച്ച 32പരിശോധന ഫലങ്ങളും നെഗറ്റീവായിരുന്നു.