youth

പത്തനംതിട്ട: ലോക്ക് ഡൗണിനെ തുടർന്ന് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വീടുകളിൽ െഎസൊലേഷനിൽ കഴിയുന്നവർക്കും മരുന്നും ഭക്ഷണ സാധനങ്ങളും എത്തിക്കുന്നതിന് യുവജന സംഘടനകൾ രംഗത്ത്. ഡി.വൈ.എഫ്.എെ, സേവാഭാരതി, യൂത്ത് കോൺഗ്രസ്, എ.െഎ.വൈ.എഫ് എന്നീ സംഘടനകളാണ് വാളണ്ടിയർമാരെ രംഗത്തിറക്കിയത്. ആവശ്യമായ സുരക്ഷാ മുൻകരുതലുകളെടുത്താണ് വാളണ്ടിയർമാർ സേവനം ചെയ്യുന്നത്.

 ഡി.വൈ.എഫ്.എെ

> ഒരു പഞ്ചായത്തിൽ 5 വീതം വാളണ്ടിയർമാർ.

> മരുന്ന്, ഭക്ഷ്യ ഉൽപ്പന്നങ്ങൾ, ഭക്ഷണപ്പൊതികൾ എന്നിവ വിതരണം ചെയ്യുന്നു

> കോന്നിയിലെ 24 വീടുകളിൽ ഇന്നലെ ഭക്ഷണ സാധനങ്ങളും മരുന്നും എത്തിച്ചു.

> പുറത്തിറങ്ങാൻ കഴിയാത്തവർക്ക് റേഷൻ സാധനങ്ങൾ വാങ്ങി വീട്ടിലെത്തിക്കും.

> ആശാവർക്കർമാരെ സഹായിക്കുന്നു.

ഹെൽപ്പ് ലൈൻ നമ്പർ: 9447354955.

...................................................................................

 സേവാഭാരതി

> വയോധികർക്കും പുറത്തിറങ്ങാൻ പറ്റാത്തവർക്കും വീട്ടുസാധനങ്ങൾ വാങ്ങിച്ച് നൽകും.

> താലൂക്ക് കേന്ദ്രങ്ങളിൽ ഹെൽപ്പ് ഡെസ്കുകൾ.

> 4 ഡോക്ടർമാരുടെ സേവനം. അടിയന്തരമല്ലാത്ത ചികിത്സയ്ക്ക് ഉച്ചകഴിഞ്ഞ് 3 മുതൽ 5 വരെ വിളിക്കാം.

> വീടുകളിൽ ഒറ്റയ്ക്ക് കഴിയുന്നവർക്ക് സഹായം, കൗൺസലിംഗ്.

> 14 കേന്ദ്രങ്ങളിൽ കൈകഴുകൽ ടാപ്പുകൾ, സാനിറ്റൈസർ, മാസ്ക് വിതരണം.

ഹെൽപ്പ് ലൈൻ നമ്പർ: 8075368591.

...................................................................................

 എ.എെ.വൈ.എഫ്

> കടകളിൽ പോകാൻ കഴിയാത്തവർക്ക് സാധനങ്ങൾ വാങ്ങി നൽകും.

> അടൂർ താലൂക്കിൽ 25പേരുടെ വാളണ്ടിയർ ടീം.

> ജില്ലയിൽ മേഖല അടിസ്ഥാനത്തിൽ അവശ്യസേവനങ്ങൾക്ക് വാളണ്ടിയർമാർ.

> മാസ്ക് നിർമാണ യൂണിറ്റുകൾ തുടങ്ങി.

> ആശാവർക്കർമാരെ സഹായിക്കുന്നു.

ഹെൽപ്പ്ലൈൻ നമ്പർ: 9946310346.

...................................................................................

 യൂത്ത് കോൺഗ്രസ്

> അഞ്ച് നിയോജക മണ്ഡലങ്ങളിലും യൂത്ത് കെയർ വാളണ്ടിയർമാർ.

> ശസ്ത്രക്രിയ കഴിഞ്ഞവർക്കും മറ്റ് രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കും മരുന്നും ഭക്ഷണവും എത്തിക്കുന്നു.

> അടിയന്തര ആവശ്യത്തിന് ആംബുലൻസ് സർവീസ്.

> ജില്ലാ അതിർത്തികളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും ഭക്ഷണപ്പൊതി വിതരണം.

> സൗജന്യ സാനിറ്റൈസർ വിതരണം.

ഹെൽപ്പ്ലൈൻ നമ്പർ: 9496109142