കോന്നി: നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും നാളെ മുതൽ കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനം ആരംഭിക്കുമെന്ന് കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. ഓരോ പഞ്ചായത്തിലും ഒരു പൊതുവായ കേന്ദ്രത്തിൽ ഭക്ഷണം പാകം ചെയ്ത് വോളന്റിയർമാർ വീടുകളിൽ എത്തിച്ചുനല്കും. ഭക്ഷണത്തിനാവശ്യമായ സാധനങ്ങൾ പഞ്ചായത്ത് ഫണ്ടിൽ നിന്ന് വാങ്ങും. സഹായിക്കാൻ താല്പര്യമുള്ളവരുടെ സഹായവും പഞ്ചായത്ത് സ്വീകരിക്കും. ഭക്ഷണം ആവശ്യമുള്ളവർ തലേ ദിവസം തന്നെ പഞ്ചായത്തുകളിൽ അറിയിക്കണം.
കമ്യൂണിറ്റി കിച്ചണിൽ നിന്ന് ഭക്ഷണം ലഭിക്കേണ്ടവർ പഞ്ചായത്ത് ഒാഫീസുകളുടെ നമ്പരിൽ വിളിക്കണം.
സീതത്തോട് : 04735258048, ചിറ്റാർ : 04735255225, തണ്ണിത്തോട് : 0468238 2223, കോന്നി : 04682242223, മലയാലപ്പുഴ : 04682300223, മൈലപ്ര : 04682222340, പ്രമാടം : 04682242215, വള്ളിക്കോട് : 04682350229, അരുവാപ്പുലം : 04682242357, കലഞ്ഞൂർ : 04734270363, 9496042698, ഏനാദിമംഗലം : 04734246031.