cleaning
തിരുവല്ല നഗരത്തിൽ ഇന്നലെ രാവിലെ അണുവിമുക്തമാക്കുന്നു

തിരുവല്ല: കൊറോണ രോഗ്യവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നഗരസഭയുടെയും ഫയർഫോഴ്‌സിന്റേയും നേതൃത്വത്തിൽ തിരുവല്ല നഗരം അണുവിമുക്തമാക്കി. എം.സി റോഡിൽ തിരുവല്ല രാമഞ്ചിറയിൽ നിന്ന് സോഡിയം ഹൈപ്പർ ക്ലോറേറ്റ് ലായനി തളിച്ച് മഴുവങ്ങാടുവരെയും ടി.കെ.റോഡിൽ വൈ.എം.സി.എ ജംഗ്‌ഷനിൽ നിന്ന് മാവേലിക്കര റോഡിൽ ഗവ. ആശുപത്രി വരെയുമാണ് അണുവിമുക്തമാക്കിയത്. തിരുവല്ല നഗരത്തിൽ ഉപേക്ഷിച്ച പാഴ്‌വസ്തുക്കൾ നീക്കം ചെയ്തു. കടകളുടെ താഴുകൾ, എ.ടി.എം കൗണ്ടറുകൾ, കടകളുടെ മുൻവശം, പ്രൈവറ്റ് ബസ് സ്റ്റാന്റ് എന്നിവിടങ്ങളിൽ അണുനശീകരണം നടത്തി. മാത്യു.ടി.തോമസ് എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ ആർ. ജയകുമാർ, തഹസീൽദാർ ജോൺ വർഗീസ്, സി.ഐ വിനോദ്, ഹെൽത്ത് കമ്മിറ്റി ചെയർമാൻ ജേക്കബ് ജോർജ്ജ് മനയ്ക്കൽ, കൗൺസിലർ സി. മത്തായി, ഹെൽത്ത് സൂപ്പർവൈസർ അജി എസ്.കുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ ഷാജഹാൻ എന്നിവർ നേതൃത്വം നൽകി.