തിരുവല്ല : നിരോധനാജ്ഞയുടെ ഭാഗമായി വ്യാഴാഴ്ച താലൂക്കിലാകമാനം നടന്ന പരിശോധനകളിൽ 22 വാഹനങ്ങൾ കൂടി പോലീസ് പിടിച്ചെടുത്തു. 15 പേരെ അറസ്റ്റ് ചെയ്തു. പുളിക്കീഴ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് 2 കാറുകളും 8 ബൈക്കുകളും ഉൾപ്പടെ 10 പേരെയാണ് അറസ്റ്റ് ചെയ്തത്. തിരുവല്ല സ്റ്റേഷൻ അതിർത്തിക്കുള്ളിൽ നടത്തിയ പരിശോധനകളിൽ ഒരു ടിപ്പർ ലോറിയടക്കം 12 വാഹനങ്ങളാണ് പിടിച്ചെടുത്തത്. കൂട്ടം കൂടി നിന്നിരുന്ന 5 പേരെ അറസ്റ്റ് ചെയ്തു. പിടിച്ചെടുക്കപ്പെടുന്ന വാഹനങ്ങൾ നിരോധനാജ്ഞ പിൻവലിച്ച ശേഷം മാത്രമേ വിട്ടുനല്കുകയുള്ളെന്നും വരും ദിവസങ്ങളിൽ പരിശോധനയും നിയന്ത്രണങ്ങളും കൂടുതൽ കർക്കശമാക്കുമെന്നും ഡിവൈ.എസ്.പി ജെ. ഉമേഷ് കുമാർ അറിയിച്ചു.