ചെങ്ങന്നൂർ: ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിനുള്ള മുൻ കരുതൽ നടപടികൾ തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷന്മാരുമായും, വിവിധ വകുപ്പു മേലധികാരികളുമായും,കൂടിയാലോചിച്ച് തീരുമാനിച്ചതായി സജി ചെറിയാൻ എം.എൽ.എ അറിയിച്ചു. മുളക്കുഴ സെഞ്ച്വറി ആശുപത്രി, കൊഴുവല്ലൂർ കെ.സി.എം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, ചെന്നിത്തല ശുഭാനന്ദാശ്രമം ഹാൾ, പുലിയൂർ പി .എച്ച്.സി യുടെ പുതിയ കെട്ടിടം, ബുധനൂർ തയ്യിൽ പകൽ വീട്, ചെങ്ങന്നൂർ പൂപ്പള്ളി ആശുപത്രി, ചെങ്ങന്നൂർ ചെറിയാൻ മെമ്മോറിയൽ ആശുപത്രി, വെണ്മണി സെന്റ് മേരീസ് ആശുപത്രി എന്നീ എട്ട് കേന്ദ്രങ്ങളിൽ ഐസൊലേഷൻ സംവിധാനങ്ങൾ സ്ഥാപിക്കും. മുളക്കുഴ സെഞ്ചുറി ആശുപത്രി ഏറ്റെടുക്കുന്നതിന് ആരോഗ്യ വകുപ്പിനും പഞ്ചായത്തിനും പൊലീസിനും നിർദ്ദേശം നൽകി. മറ്റു കേന്ദ്രങ്ങൾ ബന്ധപ്പെട്ട മാനേജുമെന്റുകൾ വിട്ടു തന്നു. രണ്ടു ദിവസങ്ങൾക്കുള്ളിൽ ഈ കേന്ദ്രങ്ങൾ, ശുദ്ധീകരിച്ച് 500 രോഗികൾക്ക് കിടത്തി ചികിത്സിക്കുന്നതിനാവശ്യമായ സംവിധാനങ്ങൾ സന്നദ്ധ സംഘടനകളുടെയും സർക്കാർ ഏജൻസികളുടെയും സഹായത്തോടെ പൂർത്തീകരിക്കും.
ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കും.ചെറിയനാട് പഞ്ചായത്തിൽ ഇത് വ്യാഴാഴ്ച്ച ആരംഭിച്ചു. ബാക്കി എല്ലാ കേന്ദ്രങ്ങളിലും ശനിയാഴ്ച്ചയ്ക്കുള്ളിൽ പ്രവർത്തനം ആരംഭിക്കും.
ഭക്ഷണപ്പൊതികൾക്കായി ബന്ധപ്പെടേണ്ട നമ്പരുകൾ- .എൻ ആർ സോമൻ നായർ (കരുണ ജനറൽ സെക്രട്ടറി) 9447214 880., കലാധരൻ (ചെന്നിത്തല) 9656419855., ഷിബു വർഗീസ് (തൃപ്പെരുന്തുറ) 994748 6766., പ്രദീപ് കുമാർ ( പുലിയൂർ) 9496827990., രാജീവ് ( പുലിയൂർ) 9847032543., പ്രമോദ് അമ്പാടി ( പേരിശേരി) 9961481330., ജബിൻ പി വർഗീസ് (വെണ്മണി ) 949633 1027 , ബി ബാബു (വെണ്മണി ) 9447700995., പി ആർ വിജയകുമാർ (മുളക്കുഴ സൗത്ത് ) 9447596236., പി എസ് ഗോപാലകൃഷ്ണൻ (മുളക്കുഴ നോർത്ത് 9539994955., അഡ്വ.വിഷ്ണു മനോഹർ (ചെങ്ങന്നൂർ ഈസ്റ്റ് ) 9496333278., രാജു പറങ്കാ മുട്ടിൽ ചെങ്ങന്നൂർ വെസ്റ്റ് 9605839944., എം കെ ശ്രീകുമാർ (തിരുവൻവണ്ടൂർ)94468 18789)., ജി വിവേക് ( ചെറിയനാട്) 94477731716)., സുരേഷ് കുമാർ ചെറിയനാട് നോർത്ത് 9446190135.
പ്രസാദ് സിത്താര ചെറിയനാട് സൗത്ത് 808684 2159., അജയ് മോൻ പാണ്ടനാട് 9747495928, മോഹൻകുമാർ ആല 9446305960., അഡ്വ.സുരേഷ് മത്തായി 9400235789 , പുഷ്പലത മധു എണ്ണയ്ക്കാട് 949669 2225)., സി കനകരാജ് 94950 62150, പി കരുണാകരൻ മാന്നാർ ഈസ്റ്റ് 8281968717, ലില്ലിക്കുട്ടി അലക്‌സ് മാന്നാർ വെസ്റ്റ് 9496157413.