hospi

അടൂർ : ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഹോട്ടലുകളും മറ്റും അടച്ചതോടെ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർക്ക് സഹായഹസ്തവുമായി പത്തനാപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ശാന്തിതീരം അഭയകേന്ദ്രം പ്രവർത്തകർ വീണ്ടും രംഗത്ത്. മാസങ്ങളായി ഇവർ ആശുപത്രിയിൽ കഞ്ഞിയും പയറും ഉൾപ്പെടെയുള്ള ഭക്ഷണങ്ങൾ നൽകിവരികയായിരുന്നു. എന്നാൽ ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഇത് നിറുത്തിവയ്ക്കാൻ നിർബന്ധിതരായി. എന്നാൽ ആശുപത്രി സൂപ്രണ്ട് ഇവരുമായി ബന്ധപ്പെട്ട് കഞ്ഞിവിതരണം പുനരാരംഭിക്കണമെന്ന അഭ്യർത്ഥന നടത്തിയതിനെ തുടർന്ന് ഇന്നലെ മുതൽ വീണ്ടും കഞ്ഞിവിതരണം പുനരാരംഭിച്ചു. അടൂർ പ്രസ് ക്ളബ് പ്രസിഡന്റ് അടൂർ പ്രദീപ് കുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. ആർ.എം.ഒ ഡോ.നിഷാദ്, ശാന്തിതീരം ഡയറക്ടർ എ.കെ.കടമ്പാട്, പി.ആർ.ഒ അടൂർ സുനിൽ കുമാർ, കൊല്ലം ജില്ലാ കോ - ഓർഡിനേറ്റർ ബാബു, പ്രവർത്തകരായ രജനി,ശരത് എന്നിവരും സന്നിഹിതരായിരുന്നു.