poster

പത്തനംതിട്ട: കൊറോണ മുൻകരുതലിന്റെ ഭാഗമായി വിവിധ പഞ്ചായത്തുകളിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടിന് മുന്നിൽ സ്റ്റിക്കർ പതിച്ചു തുടങ്ങി. പതിക്കുന്ന സ്റ്റിക്കറിൽ വീട്ടിൽ നിരീക്ഷണത്തിലിരിക്കുന്ന ആളുടെ പേര്, വിലാസം, നിരീക്ഷണത്തിൽ ഇരിക്കുന്ന കാലാവധി, ചെയ്യേണ്ടത് എന്ത്, ചെയ്യാൻ പാടില്ലാത്തതെന്ത്, കുടുംബാംഗങ്ങളുടെ എണ്ണം തുടങ്ങിയ വിവരങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.