പത്തനംതിട്ട : ജില്ലയിൽ ഇന്നലെ പുതിയ കേസുകൾ കണ്ടെത്തിയിട്ടില്ല. പത്തനംതട്ട ജനറൽ ആശുപത്രിയിൽ 9, കോഴഞ്ചേരിയിൽ 5, അടൂർ ജനറൽ ആശുപത്രിയിൽ 2 എന്നിങ്ങനെയാണ് െഎസൊലേഷനിൽ ഉളളവർ. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ 3പേർ ഐസൊലേഷനിലുണ്ട്. ആകെ 17 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്.
ഇന്നലെ നാലു പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. എട്ടു പേരെ ഡിസ്ചാർജ് ചെയ്തു. ഇതുവരെ 71 പേരെ ഡിസ്ചാർജ് ചെയ്തു.
വീടുകളിൽ 398 പ്രൈമറി കോൺടാക്ടുകളും 89 സെക്കൻഡറി കോൺടാക്ടുകളും നിരീക്ഷണത്തിൽ ആണ്. നിലവിൽ വിദേശത്തു നിന്നും തിരിച്ചെത്തിയ 4027 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 2500 പേരും വീടുകളിൽ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും തിരിച്ചെത്തിയ 29 പേരെ നിരീക്ഷണത്തിൽ നിന്നും വിടുതൽ ചെയ്തു. ആകെ 7014 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.

ഇന്നലെ ജില്ലയിൽ നിന്ന് 51 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. ഇന്നലെ 32 നെഗറ്റീവ് പരിശോധന ഫലം ലഭിച്ചു.
ഇന്നലെ വരെ അയച്ച സാമ്പിളുകളിൽ 12 എണ്ണം പൊസിറ്റീവായും 228 എണ്ണം നെഗറ്റീവായും റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. 110 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.