മല്ലപ്പള്ളി: കൊറോണ പ്രതിരോധ വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയ 21 പേർക്കെതിരെ കീഴ്വായ്പ്പൂര് പൊലീസ് കേസെടുത്തു. ഇവർ സഞ്ചരിച്ച വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. കൊറാണാ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട് നിരീക്ഷണത്തിലായിരിക്കെ പുറത്തുകറങ്ങി നടന്ന ഒരാൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത വാഹനങ്ങൾ അടുത്ത മാസം 14ന് ശേഷമേ വിട്ടുനൽകുകയുള്ളുവെന്ന് സി.ഐ. സി.ടി. സഞ്ജയ് അറിയിച്ചു.