പത്തനംതിട്ട: ഇറ്റലയിൽ നിന്ന് കൊറോണ വാഹകരായി റാന്നിയിലെത്തിയ മൂന്നംഗ കുടുംബത്തിലെ ഗൃഹനാഥന്റെ സഹോദര ഭാര്യയുടെ രോഗം മാറിയതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ഇവരുടെ സ്രവ പരിശോധനയിൽ അവസാനത്തെ രണ്ട് തവണയും നെഗറ്റീവായിട്ടാണ് ഫലം ലഭിച്ചത്. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ എെസൊലേഷൻ വാർഡിൽ കഴിയുന്ന ഇവരെ രോഗികളുടെ കൂട്ടത്തിൽ നിന്ന് മറ്റൊരു നിരീക്ഷണ മുറിയിലേക്ക് മാറ്റി.
ഇക്കഴിഞ്ഞ എട്ടിന് രാത്രിയാണ് ഇറ്റലിയിൽ നിന്നെത്തിയ മൂന്നംഗ കുടുംബത്തിന് കൊറോണ സ്ഥിരീകരിച്ചത്. ഇരുപതാം ദിവസമാണ് ഇവരിൽ നിന്ന് രോഗം ബാധിച്ച ഒരാളുടെ പരിശോധന ഫലം നെഗറ്റീവ് ആയത്.