പന്തളം: ലോക്ക്ഡൗൺ നിയമ ലംഘനം നടത്തിയ 33 പേർക്കെതിരെ പന്തളത്ത് കേസ്.പന്തളം ടൗൺ, കുളനട, മെഡിക്കൽ മിഷൻ ജംഗ്ഷൻ എന്നിവിടങ്ങളിൽ നിയമം ലംഘിച്ച് വാഹനങ്ങളിൽ കറങ്ങി നടന്നവർക്കെതിരെയും, ആറ്റിൽ അനധികൃതമായി ചൂണ്ട ഇടാൻ വന്ന ഒരാൾക്കും എതിരെയാണ് കേസ്. സ്റ്റേഷൻ ജാമ്യം അനുവദിച്ചു . 21 ദിവസം കഴിഞ്ഞേ ഇവർക്ക് വാഹനങ്ങൾ തിരികെ ലഭിക്കു. പന്തളത്ത് സൗദിയിൽ നിന്ന് വന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞ ആൾ വെളിയിൽ കറങ്ങി നടന്നതിന് കേസെടുത്തു.