പന്തളം:കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ കുരമ്പാല പുത്തൻകാവിൽ ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് ഉള്ള ദർശന സൗകര്യം മാർച്ച് 31 വരെ വിലക്കാൻ ക്ഷേത്രഭരണസമതി തീരുമാനിച്ചു. നിർമ്മാല്യ ദർശനത്തിന് ഉൾപ്പെടെ വിലക്ക് ബാധകമാണ്. മുൻകൂട്ടി ബുക്ക് ചെയ്ത വഴിപാടുകൾ പിന്നീട് മുൻഗണനാക്രമത്തിൽ നടത്തും. ക്ഷേത്രത്തിൽ ബുക്ക് ചെയ്തിരുന്ന വിവാഹങ്ങൾക്കും വിലക്ക് ബാധകമാണ്. ക്ഷേത്രത്തിലെ നിത്യപൂജകൾക്ക് മുടക്കമില്ല