ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ ഇന്നലെ ഉച്ചവരെ കൂടുതലായി വാഹനങ്ങൾ നിരത്തിലിറങ്ങി. പൊലീസ് ശക്തമായ പരിശോധനകൾ നടത്തുകയും നടപടികൾ സ്വീകരിക്കുകയും ചെയ്തതോടെ ഉച്ചമുതൽ തിരക്കുകുറഞ്ഞു. നഗരത്തോട് ചേർന്നുകിടക്കുന്ന ഉൾപ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ റോഡുകളിലും ആളൊഴിഞ്ഞ പ്രദേശങ്ങളിലും അനാവശ്യമായി കൂടിനിന്നവരെ പൊലീസ് വിരട്ടി ഓടിക്കുകയും ചിലരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പത്തോളം പേർക്കെതിരെ കേസെടുത്തു. പ്രാവിൻകൂട് ഭാഗത്ത് നടത്തിയ പരിശോധനയിൽ കല്ലിശേരി പാണ്ടനാട് നോർത്തുള്ള യുവാവിനെ അറസ്റ്റ് ചെയ്തു. രോഗബാധയെക്കുറിച്ച് സംശയം തോന്നിയതിനാൽ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരിശോധനയിൽ സി ഐ എം. സുധിലാൽ, എസ് ഐ എസ്.വി ബിജു, എ എസ് ഐ സുരേഷ്, എ എസ് ഐ സിറാജ്, റൈറ്റർ അജിത്ത് എന്നിവരും, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ ഇരമല്ലിക്കര എച്ച്. ഐ സന്തോഷ്, ഷഹന ആശാവർക്കർ രേഖ പി.കെ ജില്ലാ ആശുപത്രി പി എച്ച് എൽ ഹെഡ് നഴ്സ് വത്സല വി.ആർ എന്നിവരും പങ്കെടുത്തു.