പന്തളം: കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി പന്തളം നഗരസഭയിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കുന്നു. നഗരസഭ പ്രദേശത്ത് ഐസൊലേഷനിൽ കഴിയുന്നവരോ, അല്ലാത്തവരോ ആയ ഭക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് 25 രൂപ നിരക്കിൽ വീട്ടിൽ ഉച്ചയൂണ് പൊതി എത്തിക്കുന്നതാണെന്നും ആവശ്യമുള്ളവർ നഗരസഭ ഹെൽപ്പ് ഡെസ്‌ക് നമ്പരിൽ (9495903998, 9946882737 ) രാവിലെ 8 മണിക്കും 10 മണിക്കും ഇടയിൽ വിളിച്ച് അറിയിക്കണമെന്നും നഗരസഭ ചെയർപേഴ്സൺ ടി. കെ.സതി അറിയിച്ചു. ആദ്യഘട്ടത്തിൽ ആവശ്യപ്പെടുന്ന 100 പേർക്കുള്ള ഭക്ഷണമാണ് നഗരസഭ കമ്മ്യൂണിറ്റി കിച്ചണിൽ തയ്യാറാക്കുന്നത്.