പത്തനംതിട്ട: ശ്വാസംമുട്ടലിനെ തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കൊടുന്തറ സ്വദേശി 70കാരൻ മരിച്ചു. ഇയാളുടെ മകൻ ചെന്നെയിൽ നിന്ന് അഞ്ച് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. മരണമടഞ്ഞയാളുടെ സ്രവം പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഫലമെത്തിയ ശേഷം സംസ്‌കാരം നടത്തും. കൊറോണ രോഗബാധയുണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രക്തസമ്മർദ്ദം, ഷുഗർ എന്നിവയുമായി ബന്ധപ്പെട്ട് കുറെ ദിവസമായി കിടപ്പിലായിരുന്നു. നിലവിലെ പ്രത്യേക സാഹചര്യത്തിൽ മുൻകരുതലെടുക്കുന്നതിന്റെ ഭാഗമായാണ് സ്രവപരിശോധന നടത്തുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.