കുന്നന്താനം: പഞ്ചായത്തിൽ ഇന്നലെ മുതൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ചു.
അഗതികൾ,തെരുവിൽ അന്തിയുറങ്ങുന്നവർ തുടങ്ങിയ ഏറെ ബുദ്ധിമുട്ടുന്ന 30 പേരെയാണ് കണ്ടെത്തിയത്.പഞ്ചായത്തിന്റെ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എൻ മോഹനന്റെ ഹോട്ടലാണ് കിച്ചണായി ഉപയോഗിക്കുന്നത്.ഇന്നുമുതൽ 100 പേർക്കാണ് ഭക്ഷണം വിതരണം ചെയ്യുന്നത്.പഞ്ചായത്ത് പ്രസിഡന്റ് കുറുപ്പ്, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ കമലമ്മ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയായ ജോതി,എൻ.ആർ.ഇ.ജി ഉദ്യോഗസ്ഥർ,പഞ്ചായത്ത് അംഗങ്ങൾ,സന്നദ്ധ പ്രവർത്തകർ എന്നിവരുടെ നേത്യത്വത്തിലാണ് ഭക്ഷണം തയാറാക്കുന്നത്.