പത്തനംതിട്ട: ജില്ലയിൽ ചിക്കന് വില കൂടുന്നു. കിലോയ്ക്ക് 95 രൂപയായിരുന്നു ഇന്നലെ. കൊറോണ വ്യാപനം തടയാൻ ലോക്ക് ഡൗണും നിരോധനാജ്ഞയും പ്രഖ്യാപിച്ച സമയത്താണിത്. ചൂട് കൂടുന്നതോടെ ചിക്കന് വില കുറയുമെന്നതിനാൽ കൂടുതൽ വിറ്റഴിക്കാനാണ് വിൽപ്പനക്കാർ ശ്രമിക്കുന്നത്. എന്നാൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ചിക്കന് വില ഇടിഞ്ഞിരുന്നു. കിലോയ്ക്ക് 47 ഉം 59 ഉം രൂപയായിരുന്ന ചിക്കനാണ് ഇപ്പോൾ വിലകൂടിയത്. മത്സ്യത്തിന് കിലോയ്ക്ക് 200 മുതൽ 300 രൂപവരെയായി.