ഇളമണ്ണൂർ: ഒർജിനലിനെ വെല്ലുന്ന രൂപഭംഗിയുള്ള വാഹനങ്ങൾ നി ർമ്മിച്ച്ശ്രദ്ധേയനാകുകയാണ് ഈ അഞ്ചാംക്ലാസുകാരൻ. ഏഴംകുളം നെടുമൺ വിജയഭവനത്തിൽ കൃഷ്ണകുമാറിന്റെയും വിജയകുമാരിയുടെയും മകനും നാഷണൽ സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥിയുമായ അഭിനവ് നായരാണ് പാഴ്വസ്തുക്കൾക്കൊണ്ട് അത്ഭുതം സൃഷ്ടിക്കുന്നത്. കൈവിരലുകളുടെ മാന്ത്രിക സ്പർശത്തിൽ കൗതുകവസ്തുക്കൾ പിറവി കൊള്ളുമ്പോൾ പ്രദേശ വാസികൾക്കും അത്ഭുതമാണ്.പഠനത്തിനിടെ ലഭിക്കുന്ന ഇടവേളകളിലും അവധിക്കാലത്തുമാണ് കളിപ്പാട്ട നിർമ്മാണത്തിനായി സമയം കണ്ടെത്തുന്നത്. മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ കാർ നിർമ്മി ച്ചാണ് തുടക്കം. തുടർന്ന് ഏറ്റവും പുതിയ മോഡലിലുള്ള റോഡ്റോളർ, പിക്കപ്പ് വാൻ, ടെമ്പോവാൻ,ബസ്,ജീപ്പ്, ടോറസ്,വീട്, ജീവത, ശിവലിംഗം,നെറ്റിപ്പട്ടം,ഗിത്താർ,വള്ളം, ഭൂഗോളം ,നെറ്റിപ്പട്ടം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കളിപ്പാട്ടങ്ങളും കൗതുകവസ്തുക്കളുമാണ് ശേഖരത്തിലുള്ളത്. വാഹനം നിർമ്മിക്കുന്നതിലാണ് കൂടുതൽ കമ്പം. യാത്രയ്ക്കിടെ കാണുന്ന കാറുകൾ ഏത് കമ്പനിയുടേ താണെന്ന് ഒറ്റനോട്ടത്തിൽ തന്നെ അഭിനവ് പറയും. തെർമോകോളിൽനിർമ്മിച്ച ശിവലിംഗം കണ്ടാൽ ശിലയിൽ കൊത്തിയെ ടുത്തതാണന്നേ പറയൂ. ബാഹുബ ലി കണ്ടതിന്റെ പ്രചോതനം ഉൾക്കൊണ്ടാണ് അഭിനവ് ശിവലിംഗം നിർമ്മിച്ചത്. വീടു പണിക്കായി അസംസ്കൃത വസ്തുക്ക ൾ കൊണ്ടുവന്ന പിക്കപ്പ് വാൻ കണ്ടതോടെ അതെങ്ങനെ നിർമ്മിക്കുമെന്നായി ചിന്ത.നാല് ദിവസം കഴിഞ്ഞ് പിക്കപ്പ് വാൻവീണ്ടും എത്തിയപ്പോൾ തന്റെ വാഹനത്തി ന്റെ അതേ പകർപ്പ് ചെറിയ രൂപ ത്തിൽകണ്ട ഡ്രൈവർവരെ ഞെ ട്ടി.രണ്ടാഴ്ച കൊണ്ടാണ് റോഡ് റോളർ നിർമ്മിച്ചത്.
സ്കൂൾ തലത്തിൽ അംഗീകാരം
നിർമ്മിക്കാനുള്ള കാഡ് ബോഡ്, പാഴ്വസ്തുക്കൾ,പേന,കാലിയായ റീഫിൽ, ഈർക്കിൽ,പേപ്പർ,നൂല്,ടിഷ്യൂ പേപ്പർ എന്നിവകൊണ്ടാണ് കൗതുകവസ്തുക്കളുടെ നിർമ്മാണം. അവധിയായതോടെ തട്ട് കട നിർമ്മാണത്തിലാണ് ഇപ്പോഴത്തെ ശ്രദ്ധ.ഗൂഗിളിൽ വാഹന കമ്പനിയുടെ പേര് ടൈപ്പ്ചെയ്ത് വാഹനത്തിന്റെ മോഡൽ കാണും. ഓരോന്നും മനപാഠമാക്കും. നിർമ്മിക്കാനാവശ്യമായ പശയും പെയിൻറും മാത്രമാണ് വിലയ്ക്ക് വാങ്ങുന്നത്.പാഴ് വസ്തുക്കളും കാഡ് ബോഡും കൊണ്ട് നിർമ്മിച്ച മനോഹരങ്ങളായ ശേഖരങ്ങളാൽ സമൃദ്ധമാണ് അഭിനവിന്റെ സ്വീകരണ മുറി.ഇത് കൂടാതെ മ്യൂറൽ പെയിന്റിംഗ് ഉൾപ്പടെയുള്ളവയ്ക്ക് സ്കൂൾ തലത്തിൽ നിരവധി അംഗീകാരം ലഭിച്ചിട്ടുണ്ട്.