പള്ളിക്കൽ: ജോലിയില്ല, അരിയും സാധനങ്ങളുംതീർന്നു, കുടിവെള്ളവുമില്ല ചേന്നംപുത്തൂർ കോളനി നിവാസികൾ ദുരിതത്തിൽ. ലോക്ക് ഡൗൺ കാരണം ഒരാഴ്ചയിലധികമായി ആരും ജോലിക്ക് പോയിട്ടില്ല. അന്നന്ന് കൊണ്ടുവന്ന് കഴിയുന്നവരാണ് എല്ലാവരും. വീട്ടിലുണ്ടായിരുന്ന അരിയും സാധനങ്ങളും തീർന്നു.വാങ്ങാൻപണമില്ല. ആരെങ്കിലും സഹായിക്കാതെ മറ്റ് മാർഗവുമില്ല.പള്ളിക്കൽ പഞ്ചായത്തിലെ 22ാം വാർഡിലാണ് ചേന്നംപുത്തുർ കോളനി. 34 വീടുകൾ ഇവിടെയുണ്ട് .വ്യക്തികൾ തമ്മിൽ ഒരുമീറ്റർ അകലം പാലിക്കാൻ പറയുമ്പോൾ ഇവിടെ വീടുകൾ തമ്മിൽ പരമാവധി അകലം രണ്ട് മീറ്ററാണ്. 34 വീടുകളിലായി 250 ൽഅധികം ആളുകൾ. 10 വയസിൽ താഴെയുള്ള നിരവധികുഞ്ഞുങ്ങളുണ്ട് . 34 വീടിനുംകൂടി ഒരു കിണറാണുള്ളത്. രാവിലെ തന്നെ കിണറ്റിലെ വെള്ളംപറ്റും. പിന്നെ അകലത്തുനിന്ന് തലച്ചുമടായി വെള്ളം കൊണ്ടുവരണം. വീടുകളെല്ലാം ഇടിഞ്ഞുവീഴാറായ നിലയിലാണ്.പുരുഷൻമാർ കൂലിവേലക്കും, ലോട്ടറി കച്ചവടത്തിനും പോകുമ്പോൾ സ്ത്രീകൾ സ്വയംതൊഴിലായി ലോഷനുംമറ്റ് ക്ലീനിംഗ് സാധനങ്ങളും നിർമിച്ചു വീടുകൾ തോറും വില്ക്കുന്നജോലിയും, ഇതുപോലെതന്നെ കത്തിവില്കുന്ന ജോലിയും ചെയ്യുന്നവരാണ്.
നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വകുപ്പ് നിര്‌ദേശവും
ദൂരദേശങ്ങളിൽ ജോലിക്ക് പോകുന്നവരായതിനാൽ പലകുടുംബങ്ങളോടും വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുമുണ്ട്. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിച്ച് ഇവർ വീടുകളിൽ തന്നെയുണ്ട് . പലവിധ രോഗാവസ്ഥയിലുള്ള നിവരധി ആളുകളും ഇവിടെയുണ്ട്. കൊറോണ നിയന്ത്രണം നീണ്ടുപോകുമോ എന്ന ഭയപ്പാടിലും അവശേഷിക്കുന്ന അരിയും തീരുന്നതോടെ നാളെമുതൽ എന്ത് കഴിക്കും എന്ത് ചെയ്യും എന്ന ആശങ്കയിലുമാണിവർ. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും മൊക്കെ സഹായിക്കാൻ തീരുമാനമെടുത്തിട്ടുണ്ട് സഹായിക്കും എന്ന് പറയുമ്പോൾ പലകാര്യങ്ങളിലും കബളിപ്പ് അനുഭവിച്ചിട്ടുള്ളിവർക്ക് അതൊക്കെ കൈയിൽ കിട്ടിയിട്ട് കിട്ടിയെന്ന് പറഞ്ഞാൽ മതിയെന്നാണ് ഇവർപറയുന്നത്.
ഞങ്ങളുടെ കൈയിലുള്ള ഭക്ഷണത്തിനുള്ള അരിയും മറ്റ് സാധനങ്ങളും തീർന്നു. വെള്ളവുമില്ല. ജോലിക്ക് പോകാൻപറ്റാത്തതിനാൽ അടിയന്തര സഹായം വേണം.
രാധാമണി, ഉഷ,ദാസൻ,വിജയമ്മ
( കോളനിവാസികൾ)
പള്ളിക്കല് പഞ്ചായത്തിലെ 22-ാം വാര്‌ഡില്
34-ാം വീടുകള്