അടൂർ :'സുഖമായി വീട്ടിൽ ഇരിക്കൂ...,ടെൻഷൻ വന്നാൽ വിളിക്കൂ...,നമുക്ക് സംസാരിക്കാം' എന്ന സന്ദേശമുയർത്തി കൊറോണ കാലത്തെ ഭീതിയും മാനസിക വൈഷമ്യങ്ങളും നേരിടുന്ന വീട്ടമ്മമാർക്കും കോളജ് വിദ്യാർത്ഥിനികൾക്കും സ്ത്രീകൾക്കും ഹോമിയോപ്പതി വകുപ്പിന്റെ ജില്ലയിലെ "സീതാലയം" സ്ത്രീ സൗഹൃദ പദ്ധതിയിലടെ ഡോക്ടർമാരെ വിളിക്കാം. നിങ്ങൾക്കാവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങളും ആരോഗ്യ സുരക്ഷയും കൗൺസിലിംഗും ലഭ്യമാകും. താഴെ പറയുന്ന ഡോക്ടർമാരെ എല്ലാ ദിവസവും 10 മുതൽ 5 മണി വരെ നിങ്ങൾക്ക് വിളിക്കാം. ഡോ.പ്രീതി ഏലിയാമ്മ ജോൺ - 9496807448, ഡോ.ശീതൾ സുഗതൻ - 9846414908, ഡോ.സംഗീത - 9846162871, നീതു (സൈക്കോളജിസ്റ്റ്) - 9544577230.
ഏതെങ്കിലും അസുഖങ്ങൾക്ക് ഹോമിയോപ്പൊതി മരുന്നുകൾ കഴിച്ചുകൊണ്ടിരിക്കുന്നവർക്ക് അത് തീർന്നുപോയാൽ കാണിച്ചുകൊണ്ടിരിക്കുന്ന ഡോക്ടർമാരെ ഫോണിൽ ബന്ധപ്പെട്ട ശേഷം മരുന്ന് തുടരാൻ നിർദ്ദേശിക്കുകയും അത് വാങ്ങാൻ ബുദ്ധിമുട്ട് നേരിടുകയും ചെയ്താൽ ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 9446355981, 94977171, 9072615303.
ഡോക്ടറുടെ നിർദേശമുണ്ടായിട്ട് മരുന്നുകൾ ലഭിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് സൗജന്യമായി വീടുകളിൽ എത്തിച്ചു നൽകും.
ഡോ. ബിജു,
ഡി. എം. ഒ