അടൂർ : കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം രണ്ടായിരത്തോളമായി. വ്യാഴാഴ്ച 1291 പേർ ആയിരുന്നു നിരീക്ഷണത്തിൽ, ഇന്നലെ അത് 1859 ആയി ഉയർന്നു. വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നു വന്നവരും അവരുമായി സമ്പർക്കം പുലർത്തിയവരുമാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ പനിയുള്ളവരുടെ സാമ്പിളുകൾ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ശേഖരിച്ച് വൈറോളജി ലാബിലേക്ക് അയയ്ക്കുന്നുണ്ട്. ഇതുവരെ ലഭിച്ച ഫലങ്ങളെല്ലാം നെഗറ്റീവായത് ആശ്വാസത്തിന് വകനൽകുന്നു. ജനറൽ ആശുപത്രി എെസൊലേഷൻ വാർഡിൽ മൂന്ന് പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ രണ്ടുപേരുടെ പരിശോധനാ ഫലം ഇന്ന് എത്തും. ഒരാളെ ഇന്നാണ് പ്രവേശിപ്പിച്ചത്. ജനറൽ ആശുപത്രിയിൽ ഇന്നലെ 13 പേരുടെ സ്രവങ്ങൾ എടുത്ത് പരിശോധനായ്ക്കായി അയച്ചിട്ടുണ്ട്. ഇവരിൽ ഒരാളെ അഡ്മിറ്റാക്കുകയും മറ്റുള്ളവരെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശം നൽകി മടക്കുകയുമായിരുന്നു.
നിരീക്ഷണത്തിൽ
കഴിയുന്നവർ
നഗരസഭ
പന്തളം - 344
അടൂർ - 309
പഞ്ചായത്തുകൾ
കൊടുമൺ - 273
പള്ളിക്കൽ -237
കടമ്പനാട് - 187
ഏറത്ത് - 177
പന്തളം തെക്കേക്കര - 130
തുമ്പമൺ - 111
ഏഴംകുളം - 91