പത്തനംതിട്ട: ഏപ്രിൽ ഒന്നിന് സൗജന്യ റേഷൻ വിതരണം ആരംഭിക്കുമ്പോൾ സാധനങ്ങൾ വാങ്ങാനെത്തുന്നവർക്ക് മാർഗ നിർദേശങ്ങളുമായി ആൾ കേരള റീട്ടയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ. കൊറോണയുടെ പശ്ചാത്തലത്തിൽ റേഷൻ കടകളിൽ തിരക്കേറിയാൽ വ്യാപാരികൾ ആശങ്കയിലാകുമെന്ന്
അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജോൺസൻ വിളവിനാൽ പറഞ്ഞു.
സംഘടന നൽകുന്ന മാർഗനിർദേശങ്ങൾ:
സാധനങ്ങൾ വാങ്ങാൻ വരുന്നവർ മുൻകൂട്ടി ഷോപ്പ്
മാനേജർക്ക് ഫോൺ ചെയ്‌ത സമയം ബുക്ക് ചെയ്യണം.
കടയിൽ നിന്ന് നൽകുന്ന ബുക്കിംഗ് സമയത്ത്
ഗുണഭോക്താവ് എത്തണം.
ഓരോ ഗുണഭോക്താവിനും 5 മിനിറ്റ് വീതം സമയം അനുവദിച്ചാൽ ഏകദേശം 70 പേർക്ക് സാധനം കൊടുക്കാൻ കഴിയും.
ലോക്ക് ഡൗൺ കാലയളവിൽ ഗുണഭോക്താക്കൾ റേഷൻ കാർഡ് ഉൾപ്പെടുന്ന കടയിൽ നിന്ന് തന്നെ റേഷൻ വാങ്ങാൻ ശ്രദ്ധിക്കണം.
തിരക്ക് ഒഴിവാക്കി ഒരു മീറ്റർ അകലം പാലിച്ചു ക്യു
നിൽക്കുവാൻ വോളന്റിയരെ നിയമിക്കണം.
കാർഡ് ഉടമകൾ മൊബൈൽ ഫോൺ കൊണ്ടുവന്നാൽ കടയിലെ മേശപ്പുറത്തുവയ്ക്കരുത്.
കാർഡ് ഉടമകൾ മാസ്ക് ധരിക്കുവാൻ ശ്രദ്ധിക്കണം
ടോക്കൺ സമ്പ്രദായം പരീക്ഷിക്കണം.