പത്തനംതിട്ട: ഇന്ത്യയ്ക്ക് പുറത്തുനിന്ന് ജില്ലയിൽ എത്തിയവർ നിർബന്ധമായും 28 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ 14 ദിവസവും വീടുകളിൽ ഐസൊലേഷനിൽ കഴിയണം. ചിലർ ഈ കാലാവധി പൂർത്തിയാക്കും മുമ്പേ വീടിന് പുറത്ത് ഇറങ്ങുന്നതായി പരാതികൾ ലഭിക്കുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
പി.ബി നൂഹ്,
ജില്ലാ കളക്ടർ